വാഷിംഗ്ടൺ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു. വരുൺ (24)എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇൻഡ്യാനയില്‍ വച്ചാണ് സംഭവം. വരുണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വരുൺ ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തിൽ യുവാവിനെ ആക്രമിച്ച ജോർദാൻ ആൻഡ്രാഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജിമ്മിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചതെന്നാണ് പ്രഥമിക വിവരം. പ്രതിയായ ജോർദാൻ ആൻഡ്രാഡ് ജിമ്മിൽ വെച്ച് വരുണിനോട് തനിക്ക് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും യുവാവ് ഇത് നിഷേധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് അക്രമി വരുണിനെ കത്തികൊണ്ട് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.