ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പ് മാർച്ച് 22 മുതൽ ആരംഭിക്കുമെന്ന് സൂചന. മെയ് 26നാണ് സീസൺ അവസാനിക്കുക. വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി 22 മുതൽ മാർച്ച് 17 വരെ നടക്കുമെന്നും സൂചനയുണ്ട്. ക്രിക്ബസാണ് തിയതികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എങ്കിലും ബിസിസിഐയുടെ ഭാഗത്ത് നിന്ന് തിയതിയുടെ കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പ് മാർച്ച് 22 മുതൽ ആരംഭിക്കുമെന്ന് സൂചന
