പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ലോക്സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം അദാനി വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു.