ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണത്തോടല്ല, വധശ്രമം തടഞ്ഞുവെന്ന് ആരോപിക്കപ്പെടുന്ന യുഎസ് അന്വേഷണത്തോടാണ് ഇന്ത്യ സഹകരിക്കുന്നതെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.
സിടിവിയുടെ ക്വസ്റ്റ്യൻ പിരീഡ് അവതാരകൻ വാസി കപെലോസിനോടായിരുന്നു സഞ്ജയ് കുമാറിന്റെ പ്രതികരണം. അന്വേഷണവുമായി ബന്ധപ്പെട്ട് കാനഡയേക്കാൾ കൃത്യമായ വിവരങ്ങൾ അമേരിക്ക പങ്കുവെക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളാണ് കേസിൽ ഇരു രാജ്യങ്ങളെയും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിടിവി ന്യൂസിനോട് സംസാരിക്കവേ, പന്നൂന്റെ കൊലപാതക ഗൂഢാലോചനയെക്കുറിച്ചുള്ള യുഎസ് നൽകിയ വിവരങ്ങളനുസരിച്ച് അത് ഇന്ത്യയിലെ ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ സർക്കാരുമായി അല്ലെന്നും വർമ്മ വ്യക്തമാക്കി.