റിയാദ്: ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെ ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. കാക്കകള്‍ മടങ്ങിപ്പോകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ദേശീയ വന്യജീവി വികസനകേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ സൗദിയില്‍ ഇന്ത്യന്‍ കാക്കകളുടെ എണ്ണം രൂക്ഷമായതോടെ സമാനമായ നടപടി പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരുന്നു. ഫറസാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് 35% കാക്കകളെ തുരത്തിയതായും 140ലേറെ കാക്കക്കൂടുകള്‍ നശിപ്പിച്ചതായും അന്ന് ദേശീയ വന്യജീവി സംരക്ഷണകേന്ദ്രം അറിയിച്ചിരുന്നു.