ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

National Sports

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ബേദി.ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് വിപ്ലവത്തിന്റെ ശില്പികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവൻ എന്നിവര്‍ക്കൊപ്പം ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവത്തിന്റെ ശില്പിയായിരുന്നു.

1967 നും 1979 നും ഇടയില്‍ ഇന്ത്യക്കായി 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്‌ത്തി.10 ഏകദിനങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളും അദ്ദേഹം വീഴ്‌ത്തിയിട്ടുണ്ട്.

1946 സെപ്തംബര്‍ 25-ന് അമൃത്സറില്‍ ആണ് ബേദി ജനിച്ചത്. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്ബര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.

ബേദിയുടെ കീഴീല്‍ ഡല്‍ഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റില്‍ തുടര്‍ന്നു. 1990ല്‍ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. കമന്റേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *