അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മലയാള സിനിമാ പ്രവർത്തകർ. ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനാ ആമുഖം പങ്കുവെച്ചത്.
‘നമ്മുടെ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെ പാർവതി ചിത്രം പങ്കുവെച്ചപ്പോൾ ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നാണ് ചിത്രത്തിന് റിമ കല്ലിങ്കൽ പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്. ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേർ ‘ജയ് ശ്രീറാം’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. തമിഴ് താരം ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.