‘മലൈക്കോട്ടൈ വാലിബനെ’ പ്രശംസിച്ച് സംവിധായകൻ സാജിദ് യഹിയ

Cinema

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇന്ന് ചിത്രം തീയേറ്ററുകളില്‍ എത്തിയപ്പോള്‍ മുതല്‍ എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.ഒരു മുഴുനീളൻ മോഹൻലാല്‍ ചിത്രം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. നാട് ചുറ്റി മല്ലന്മാരെ തോല്‍പ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന മല്ലന്റെ കഥയാണ് ചിത്രം പറയുന്നത്.

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തെ പ്രശംസിച്ച്‌ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ താരരാജാവിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സാജിദ് യഹിയ. മലയാളികളുടെ ഒരു മാസ്റ്റർ പീസ്സ് ചിത്രമെന്ന് മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

ലിജോ ഭായ് മലയാളത്തില്‍ ഇങ്ങനെ ഒരു അത്ഭുതം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്‌ക്ക് ഇനി തന്റേടത്തോടെ പറയാം മലയാള സിനിമയിലും ലോകോത്തര സിനിമ സംവിധായകർ ഉണ്ടെന്ന്. ഇത് നിശ്ചയമായും തീയേറ്ററില്‍ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മള്‍ മലയാളികള്‍ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ് എന്ന ബോധ്യത്തോടെ. സാജിദ് യഹിയ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *