ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജാപൂര്‍ ജില്ലയിലെ ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള വന മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ ഒരാഴ്ചക്കിടെ 40 ഓളം മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
ബിജാപ്പൂര്‍ ജില്ലയിലെ വന മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സുരക്ഷാസേനയും നടത്തിയ സംയുക്ത പരിശോധനക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. ഇന്ദ്രാവതി ദേശീയ നാഷണല്‍ പാര്ക്കിന് സമീപമുള്ള വനമേഖലയിലായിരുന്നു സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.
ആദ്യ ഘട്ടത്തില്‍ 12 പേരെ മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത്. സുരക്ഷാസേനയുടെയും സൈന്യത്തിന്റെയും സംയുക്തമായ വ്യാപക പരിശോധനയില്‍ കൂടുതല്‍ പേരെ സൈന്യം വധിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര് വീര മൃത്യു വരിച്ചു. പരിക്കേറ്റ രണ്ടു ജവാന്മാരെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഛത്തീസ്ഗഡ് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും വന്‍ ആയുധ ശേഖരവും സേന കണ്ടെടുത്തു. ജനുവരി 31ന് മേഖലയില്‍ സമാന ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. കൂടുതല്‍ മാവോയിസ്റ്റ്കള്ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജതമാക്കിയതായി സുരക്ഷാസേന വ്യക്തമാക്കി.