കൊച്ചി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അറുപത്തിയൊനാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി പ്രത്യേക ശില്പശാല സംഘടിപ്പിക്കുന്നു. മെഡിക്കൽ ട്രസ്റ്റ് സെന്റർ ഫോർ പീഡിയാട്രിക് ആൻഡ് വുമൺസ് ഹെൽത്തിന്റെ നേതൃത്വത്തിൽ “അലർജി ആൻഡ് അസ്ത്മ കെയർ ഓഫീസ് പ്രാക്ടീസ് വർക്ക്ഷോപ്പ് “എന്നാ വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഈ ശിൽപ്പശാലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കുന്നു ജനുവരി 25 മുതൽ 28 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പ്രധാന സമ്മേളനം നടക്കുന്നത് ഏഴായിരം പീഡിയാട്രിക് ഡോക്ടർമാർ അണിനിരക്കുന്ന ഈ സമ്മേളനo 26 വർഷങ്ങൾക്ക് ശേഷമാണ് കേരളം അതിഥേയത്വം വഹിക്കുന്നത്.
പെഡികോൺ 2024ന് മുന്നോടിയായി 24-01-2024 ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ശില്പശാല സംഘടിപ്പിക്കുന്നു
