എറിഞ്ഞിട്ട് ഷമി, അടിച്ചൊതുക്കി കോലി; ഇന്ത്യക്ക് മുന്നിൽ കിവീസ് വീണു

Breaking Sports

ധരംശാല: ലോകകപ്പിൽ ന്യൂസിലൻഡിന്റെ വിജയതുടർച്ചയ്ക്ക് വിരാമമിട്ട് ഇന്ത്യ. കോലിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിക്കുകയും ചെയ്തു. 104 പന്തിൽ 95 റൺസ് എടുത്ത കോലിയാണ് കരുത്തരായ കിവീസിനെ തോല്പിക്കാൻ ഇന്ത്യയെ സഹായിച്ചത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആണ് മറികടന്നത്. 48-ാം ഓവറില്‍ വിജയ സിക്സര്‍ നേടാനുളള ശ്രമത്തിലാണ് കോലി പുറത്തായത്. കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യയുടെ ബാറ്റിംഗില്‍ തിളങ്ങി. വിജയത്തിലേക്ക് 82 റണ്‍സ് വേണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ(39*) കൂട്ടുപിടിച്ചാണ് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു മടങ്ങിയത്. തുടർന്ന് ഷമിയെ കൂട്ടുപിടിച്ച് ജഡേജ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമിയാണ് ന്യൂസിലൻഡിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *