പൂനെ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു തകർത്താണ് ഇന്ത്യ നാലാം ജയം സ്വന്തമാക്കിയത്. 257 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ അനായാസം മറികടന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.
രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ആരംഭം കുറിച്ച മത്സരത്തിൽ രോഹിത് ശർമ്മ 48ഉം ഗുഭ്മാൻ ഗിൽ 52ഉം റൺസെടുത്തു. ഇരുവരും പുറത്തായെങ്കിലും വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയ ശില്പി. 41.3 ഓവറിൽ കോഹ്ലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പിറക്കുകയായിരുന്നു. 97 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് താരം 100 തികച്ചത്. 34 റൺസെടുത്ത കെ എൽ രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.