ബംഗ്ലാദേശിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ഓൾറൗണ്ടർ മിന്നു മണി ടീമിലെ സ്ഥാനം നിലനിർത്തി. ആദ്യ കളി മൂന്നോവർ പന്തെറിഞ്ഞ മിന്നു 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.