ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെ;പ്രധാനമന്ത്രിയുടെ നിലപാടിനെ ന്യായീകരിച്ച് ബിജെപി നേതാക്കൾ

National

ന്യൂഡൽഹി: ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി. ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ രം​ഗത്ത്. ശരദ്പവാറും ഇടതുപാർട്ടികളും ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരിയും രം​ഗത്തെത്തി. ഇസ്രയേലിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പവാറിന്റെ പ്രസ്താവനകൾ കപടമാണെന്ന് ​ഗോയൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *