ന്യൂഡല്‍ഹി: ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരാനിരുന്ന ഇന്‍ഡ്യാ മുന്നണി യോഗം മാറ്റി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് യോഗം മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. യോഗം ചേരുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.