ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ സീറ്റ് വിഭജനം, മുന്നണിയുടെ ദർശനരേഖ എന്നിവയടക്കമുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. നിയമസഭ തെരഞ്ഞെടുപ്പുകൾ മൂലംനിർത്തിവച്ചിരുന്ന യോഗം 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടും ചേരുന്നത്.