ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

Breaking National

ഇന്ത്യ ഇസ്രയേലിനൊപ്പം നിലയുറപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇസ്രയേലിലെ ഭീകരാക്രമണത്തില്‍ നടുങ്ങിപ്പോയെന്നു പറഞ്ഞ മോദി, ഇന്ത്യയുടെ ചിന്തകളും പ്രാര്‍ഥനകളും ഇസ്രയേലിലെ നിഷ്കളങ്കരായ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണെന്ന് അറിയിച്ചു.

അതേസമയം ഫലസ്തീൻ- ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ വിമാന സര്‍വീസ് ഒക്ടോബര്‍ 14 വരെ വീണ്ടും നീട്ടി എയര്‍ ഇന്ത്യ. ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്കും തെല്‍അവീവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകളാണ് താല്‍കാലികമായ റദ്ദാക്കിയത്.

വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിര്‍ത്തിയാണ് സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *