മഹത്തായ ഇന്ത്യൻ ഭരണഘടനെ ഇല്ലായ്മ ചെയ്യാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ശക്തമായി എതിർക്കപെടണമെന്നും നിലവിലെ ഭരണാഘടനയെ സംരക്ഷിക്കാൻ മതേതരത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന രാജ്യത്തെ മുഴുവൻ പൗരന്മാരും മുന്നിട്ടിറങ്ങണം എന്ന് നാഷണൽ ദളിത് ലിബറേഷൻ ഫ്രന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എ ജോൺ ആവശ്യപ്പെട്ടു. പി ഡി പി വൈക്കം മണ്ഡലം കമ്മിറ്റി വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി പ്രതിമക്ക് മുൻപിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഷ്കർ വൈക്കം അധ്യക്ഷത വഹിച്ചു. എം എ അക്ബർ, മുഹമ്മദ് റാസി, ഷഉക്കത് അലി, ഷാനവാസ്, സലിം നക്കംതുരുത്, കെ പി നസീർ, അലി വൈക്കം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖം പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.