ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് തുടക്കം

National

ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചർച്ചകൾ കോൺഗ്രസ് നടത്തും. ജെഡിയു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ലോക്‌സഭ സീറ്റ് വിഭജന ചർച്ചകൾ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കാനുളള ചർച്ചകളാണ് നടക്കുന്നത്.

സീറ്റ് ചർച്ചകൾക്ക് കോൺഗ്രസ് രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മഹാരാഷ്ട്രയിലെ സീറ്റുകൾ സംബന്ധിച്ച് ചർച്ച നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഏതൊക്കെ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണം, വിജയ സാധ്യത അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാവുക. ശേഷമാകും എൻസിപി – ശിവസേന ഉദ്ദവ് പക്ഷ പാർട്ടികളുമായി ചർച്ച.

Leave a Reply

Your email address will not be published. Required fields are marked *