കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കാതിരിക്കാനുള്ള തീരുമാനം; കുഴപ്പത്തിലാകുന്നത് ഇന്ത്യന്‍ പ്രവാസികള്‍

CANADA Global National

ഖലിസ്ഥാന്‍ ഭീകര ആരോപണത്തില്‍ ഉലഞ്ഞ ഇന്ത്യ- കാനഡ ബന്ധത്തെ തുടർന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതടക്കം ഇന്ത്യ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രവാസികള്‍ പറയുന്നത്. കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം ഇന്ത്യക്കാര്‍ക്ക് വിപരീത ഫലമുണ്ടാക്കും.

കാനഡ എല്ലാ സാധ്യതകളിലും ടിറ്റ് ഫോര്‍ ടാറ്റ് നടപടികളിലേക്ക് നീങ്ങും. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ അത് തകര്‍ക്കും.

സ്ഥിതിവിവരക്കണക്കുകള്‍ കാണുക: കാനഡയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ല്‍ 32,828-ല്‍ നിന്ന് 2022-ല്‍ 118,095 ആയി ഉയര്‍ന്നു. ഇത് 260% വര്‍ധിച്ചു, ഇമിഗ്രേഷന്‍ സംബന്ധിച്ച നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (NFAP) വിശകലനം ആണിത്.

ഈ സ്ഥിതികള്‍ മാറാൻ സാധ്യത ഉണ്ടെന്നു സൂചനകള്‍ ഉണ്ട്. സര്‍ക്കാറിന്റെ തെറ്റായ തീരുമാനം കാരണമാണ് മാറ്റേണ്ടി വരുന്നത്‌. അത്‌കൊണ്ട് കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ പ്രവാസികളും ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *