ഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം, സീറ്റ് വിഭജനം, എന്നിവ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ നിര്‍ണായക യോഗം ചൊവ്വാഴ്ച ചേരും.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയില്‍ നടക്കുന്നതിനാല്‍ പ്രതിപക്ഷ യോഗം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള മൊത്തം 92 എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡിസംബര്‍ 13ലെ ലോക്സഭാ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവ ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ് സഭാംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്.