‘ഇന്ത്യ’ എന്ന പേര് മാറ്റുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് എന്‍സിഇആര്‍ടി

Breaking National

ഡെല്‍ഹി : പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കണമെന്ന നീക്കത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി.പേരുമാറ്റം സംബന്ധിച്ച്‌ ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോള്‍ മുന്നിലുള്ളത് സമിതിയുടെ ശുപാര്‍ശമാത്രമാണ്. അതിനാല്‍ ഈ ഒരു ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എന്‍സിഇആര്‍ടിയുടെ വിശദീകരണം.

ഇത്തരത്തിലുള്ള ശുപാര്‍കളില്‍ പരിശോധിച്ച്‌ പിന്നീട് തീരുമാനം എടുക്കുന്നതാണ് എന്‍സിഇആര്‍ടിയുടെ രീതിയെന്ന് അധികൃതര്‍ പറഞ്ഞു. പാഠ്യ പദ്ധതിയുടെ പരിഷ്‌കരണത്തിനായി 25 സമിതികളെയാണ് എന്‍സിഇആര്‍ടി നിയോഗിച്ചിരുന്നത്. ഇതില്‍ സോഷ്യല്‍ സയന്‍സുമായി ബന്ധപ്പെട്ട സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പേരുമാറ്റല്‍ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്താനും സമിതി തീരുമാനം. സമിതിയുടെ ശുപാര്‍ശമാത്രമാണ്. അതിനാല്‍ ഈ ഒരു ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *