ലഖ്‌നൗ: ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 100 റൺസിന്റെ തകർത്ത് ആറാം ജയം. വിജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. 230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺസിന് പുറത്താകുകയായിരുന്നു. ആറാം വിജയത്തോടെ ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.
മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകൾ ഏതാണ്ട് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ തറപറ്റിച്ചത്.
101 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുക്കുകയായിരുന്നു.