ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതിയുടെ സമയം തേടി. സംഭവത്തില്‍ സ്പീക്കര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.
പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോകോളുകളിലും മാറ്റം വരുത്തി. എംപിമാര്‍ക്കും ജീവനക്കാര്‍ക്കും വെവ്വേറെ പ്രവേശം ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. സംഭവത്തില്‍ ഇതുവരേയും ആറ് പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.