കടുത്തുരുത്തി: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ എം എൽ എ ഫണ്ട് പത്തു ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പാലത്തിന്റെയും ചെക്ക് ഡാമിന്റെയും ഉദ്‌ഘാടനകർമ്മം നടന്നതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, സൈമൺ ഒറ്റത്തങ്ങാടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു.ബൈലോൺ അബ്രഹാം യോഗത്തിന് കൃതജ്ഞത അറിയിച്ചു.
പ്രദേശവാസികളായ സജിമോൻ നെടുമറ്റം,ജോസഫ് കുന്നുംപുറം,സൈമൺ പൈമ്പാലി, ജോൺസൻ പൈമ്പാലി, ജോസ്മോൻ പൈമ്പാലി ,ബാബു കൂട്ടങ്ങൽ, ജെയിംസ് അനക്കുത്തിക്കൽ, രവി കളപുരക്കൽ, ജോസഫ് പാണ്ടിക്കാട്ട് പുത്തൻപുര,വിൻസെന്റ് പോത്തുമൂട്ടിൽ, ബാബു പൈമ്പലിൽ ഉൾപ്പെടെ ഉള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.