ഉദ്ഘാടന പരിപാടിയിൽ ആളില്ല: പ്രകോപിതനായി വേദി വിട്ട് എം എം മണി

Kerala

ഇടുക്കി: ഉദ്ഘാടന പരിപാടിയിൽ പത്തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎൽഎ. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. മണിയുടെ നാവ് നേരെയാകുവാൻ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ്സാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റ.ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടന്‍ മടങ്ങി. എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകള്‍ കുറയാന്‍ കാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാല്‍ ആളുണ്ടാകുമോയെന്നാണ് പ്രഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സിന്‍റെ ചോദ്യം.

മണിയുടെ നാവ് നേരെയാകുവാൻ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചിതിലുള്ള ചൊരുക്ക് ഇവിടെ തീര്‍ത്തുവെന്ന് മിനി പ്രിന്‍സ് രഹസ്യമായി ആരോപിക്കുന്നുണ്ട്. അതേസമയം ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്നാണ് എം എം മണി പറയുന്നത്. പ്രാര്‍ത്ഥനാ യജ്ഞത്തിലുള്ള ചോരുക്കെന്ന ആരോപണത്തെ അദ്ദേഹം ചിരിച്ചു തള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *