പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് ഐ ജി ലക്ഷ്മൺ. നേരത്തേ ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു.
അതേസമയം, കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ,മോന്‍സന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാര്‍ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.