ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്കെ യിലും ഹൗസ് ഫുള്ളായി തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഐഎഫ്എഫ്ഐയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം കണ്ടിറങ്ങിയവര്‍ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്.
2022ലെ അവസാന റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഏറെ ജനപ്രീതി സ്വന്തമാക്കിയിരുന്നു. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയുമാണ് ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചത്. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയമുഹൂത്തങ്ങളാല് കോര്‍ത്തിണക്കിയ സിനിമ ഇരുകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ബാലതാരങ്ങളായ ദേവനന്ദയായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.