ഇന്ന് IFFKയുടെ അഞ്ചാം ദിനം:20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും

Cinema

28-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഞ്ചാം ദിവസമായ ഇന്ന് 20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും.ഓസ്‌കാര്‍ എന്‍ട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്‌സ്‌പെക്‌ട് ടൂ മച്ച്‌ ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് ഉള്‍പ്പടെ. മരിന വ്രോദയുടെ സ്റ്റെപ്നെ, നിക്കോളാജ് ആര്‍സെലിന്റെ ദി പ്രോമിസ്ഡ് ലാന്‍ഡ്, കാമില റോഡ്രിഗ്വസ് ട്രിയാനയുടെ ദ സോങ് ഓഫ് ദി ഔറികാന്‍രി, ഗാബര്‍ റെയ്സിന്റെ എക്‌സ്പ്ലനേഷന്‍ ഫോര്‍ എവരിതിങ്, ഏഞ്ചല ഷാനെലെക്കിന്റെ മ്യൂസിക്ക് പീറ്റര്‍ വാക്ലാവിന്റെ ‘ദ ബൊഹീമിയന്‍’, അദുര ഒനാഷിലേയുടെ ഗേള്‍.

ജോലിസ്ഥലത്തെ ചൂഷണം ചര്‍ച്ച ചെയ്യുന്ന ഡാര്‍ക്ക് കോമഡി ചിത്രം ‘ടു നോട്ട് എക്‌സ്‌പെക്‌ട് ടൂ മച്ച്‌ ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്’.കണ്‍ട്രി ഫോക്കസ് വിഭാഗത്തിലെ ദ മേജര്‍, ജോര്‍ജ് ലൂയിസ് സാഞ്ചസിന്റെ ക്യൂബ ലിബ്രെ! , അലജാന്‍ഡ്രോ ഗില്ലിന്റെ ഇന്നസെന്‍സ് , ഇസബെല്‍ ഹെര്‍ഗ്യൂറ സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രം സുല്‍ത്താനാസ് ഡ്രീം.

ക്രിസ്റ്റോഫ് സാനുസിയുടെ, ദ ഇയര്‍ ഓഫ് ദി ക്വയറ്റ് സണ്‍, സ്‌പൈറല്‍, പെര്‍ഫെക്റ്റ് നമ്ബര്‍ ,ദി ഗറില്ല ഫൈറ്റര്‍, ഐഎഫ്കെ ജൂറി റീത്ത അസെവേദോ ഗോമസ് സംവിധാനം ചെയ്ത ദ പോര്‍ച്ചുഗീസ് വുമണ്‍, ഹോമേജ് വിഭാഗത്തിലുള്ള ടെറന്‍സ് ഡേവിസിന്റെ ഡിസ്റ്റന്റ് വോയ്‌സസ് സ്റ്റില്‍ ലിവ്‌സ് , കാര്‍ലോസ് സൗറയുടെ കസിന്‍ ആഞ്ചെലിക്ക ആഞ്ചെലിക്ക , ഇബ്രാഹിം ഗൊലെസ്റ്റന്റെ ബ്രിക്ക് ആന്‍ഡ് മിറര്‍ എന്നി ചിത്രങ്ങളുടെ ഏക പ്രദര്‍ശനവും ഇന്നാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *