ശാന്തൻപാറ / ഇടുക്കി: ഇടുക്കി ശാന്തൻപാറക്ക് സമീപം പാലം പൂപ്പാറയിൽ മാനസിക വിഭ്രാന്തിയുള്ള യുവാവിന് രക്ഷകനായി പോലീസും നാട്ടുകാരും പഞ്ചായത്തും സംയുക്തമായി ഇടപെട്ടതിനെ തുടർന്ന് യുവാവിനെ തേനി മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി ശാന്തൻപാറ പാലം പൂപ്പാറ തോണ്ടിമല സ്വദേശി ജോണി (23 )നെ ആണ് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്
മുൻപും ഇയാൾ മാനസിക വിഭ്രാന്തി കാണിച്ചെന്ന് തുടർന്ന് പോലീസ് ഇടപെട്ടതിനെ തുടർന്ന് പഞ്ചായത്തും പ്രദേശവാസികളും ചേർന്ന് ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അവിടുത്തെ ചികിത്സ തുടർന്ന് നാട്ടിലെത്തിയ ഇയാളെ പ്രദേശവാസികളായ ചിലർ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി തേനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
എന്നാൽ അതേസമയം പ്രദേശവാസികളായ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചിട്ട് പോലും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ശാന്തൻപാറ സി ഐ മനോജ്‌കുമാർ, എസ് ഐ എബ്രഹാം,
എസ് ഐ നാസർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്നാണ്
തേനി മെഡിക്കൽ കോളേജിലേക്ക് യുവാവിനെ തുടർചികിത്സക്കായി അയച്ചത്