ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് മാതാപിതാക്കളെ വീട്ടിനുള്ളില്‍ മകന്റെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷാണെന്ന് മനസിലാക്കിയ പോലീസ് ഇന്നലെ തന്നെ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍, കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയില്‍
