ജില്ലാതല പട്ടയമേള 26 ന് ചെറുതോണിയിൽ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

Kerala

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ
സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത
ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന
സർക്കാറിന്റെ നൂറുദിന കർമ്മപരി
പരിപാടിയോടനുബന്ധിച്ച് അനുബന്ധിച്ച്
ജില്ലയിലെ ഇടുക്കി, തൊടുപുഴ
താലൂക്കുകളിലെ അർഹരായവർക്കുള്ള പട്ടയ
വിതരണം സപ്തംബർ 26ന് വ്യാഴാഴ്ച രാവിലെ
10 മണിക്ക് ചെറുതോണി ടൗൺഹാളിൽ
നടക്കും. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി
കെ രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
അധ്യക്ഷത വഹിക്കും. ഇടുക്കി എംപി അഡ്വ.
ഡീൻ കുര്യാക്കോസ്, എം എൽ എ മാരായ എം
എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ,
അഡ്വ.എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ ടി ബിനു ജില്ലാ കലക്ടർ വി വിഘ്നശ്വരി,
സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി എൻ
ജയകൃഷ്ണൻ, എ ഡി എം ഷൈജു പി
ജേക്കബ് മറ്റ് ജനപ്രതിനിധികൾ വിവിധ
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ
പങ്കെടുക്കും. പീരുമേട്, ഉടുമ്പൻചോല,
ദേവികുളം താലൂക്കുകളിലെ പട്ടയ വിതരണം
അന്ന് ഉച്ചയ്ക്ക് 2.30 ന് ഉടുമ്പൻചോല താലൂക്ക്
ഓഫീസിൽ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *