ഇടുക്കി : ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വണ്ടിപ്പെരിയാറിലാണ് സംഭവം.ഓട്ടോറിക്ഷാ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയതായിരുന്നു ജിത്തു.
സ്ഥലത്ത് വെച്ച് രാജനുമായി തർക്കമുണ്ടായി . ഇതിനിടെ രാജൻ കത്തിയെടുത്ത് കുത്തുകയായിരുന്നു.
ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
