ഇടുക്കി ചേറ്റുകുഴിയിൽ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങും വഴി കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരിക്ക് ദാരുണാന്ത്യം

Breaking Kerala

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കമ്പംമേട്ട് കാട്ടേഴത്ത് വീട്ടിൽ എബിയുടെ മകൾ ആമിയാണ് മരിച്ചത്.

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ കമ്പംമേട്ടിലേക്ക് മടങ്ങുകയായിരുന്നു എബിയും കുടുംബവും. കമ്പത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന കെഎസ്ആർടിസി ബസുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്.

പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. എബിയുടെ അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ, മൂന്നു വയസ്സുള്ള മകൾ എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ. അപകടത്തിൽ കാർ പൂർണമായി തകർന്ന അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *