ഓണത്തിനോട് അനുബന്ധിച്ച് ഇടുക്കി
ചെറുതോണി അണക്കെട്ടുകൾ നാളെ (03-09-
2024) മുതൽ സന്ദർശിക്കാൻ അവസരം.
ഇടുക്കി ചെറുതോണി ഡാമുകൾ മൂന്ന്
മാസത്തേയ്ക്ക് പൊതുജനങ്ങൾക്ക്
സന്ദർശിക്കാനായി തുറന്നുകൊടുക്കും. എല്ലാ
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട
ദിവസങ്ങളും ഒഴികെയുള്ള
ദിനങ്ങളിലായിരിക്കും സന്ദർശനത്തിന്
അനുമതിയുള്ളത്.
ഒരു സമയം പരമാവധി 20 പേർക്കാകും
അണക്കെട്ടിലേക്ക് പ്രവേശനമുണ്ടാകുക.
സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ
സെക്യൂരിറ്റി ഗാർഡുകളെ അധികമായി
നിയമിച്ച് സിസിടിവി കാമറ
നിരീക്ഷണത്തിലൂടെയും മെറ്റൽ
ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും
പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ
പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും
സന്ദർശകരെ പ്രവേശിപ്പിക്കുക.