ഇടുക്കി അടിമാലിയിൽ പതിനാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു :ഒഴുവത്തടം സ്വദേശി അറസ്റ്റിൽ

Kerala

ഇടുക്കി: അടിമാലിയിൽ പതിനാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജ്(22) ആണ് അറസ്റ്റിലായത്. കേസിൽ ആറു പ്രതികളാണുള്ളത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

ഇക്കഴിഞ്ഞ നാലാം തീയതി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു വർഷത്തിനിടെ പല തവണയായി ആറു പ്രതികൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെൺകുട്ടി മൊഴി നൽകിയത്.

കേസിൽ പ്രായപൂർത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതികൾക്കായി അടിമാലി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Leave a Reply

Your email address will not be published. Required fields are marked *