കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട് പുറത്ത്. മനുഷ്യാവകാശ കമ്മീഷന് അന്വേഷണവിഭാഗം ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചപറ്റി എന്നും മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വൈദ്യ പരിശോധനക്കായി പൊലീസ് നല്കിയ അപേക്ഷയില്‍ കേസിന്റെ ഗൗരവം ഉള്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ അപേക്ഷ ഗൗരവത്തിലെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.