ഐ സി എസ് സി സംസ്ഥാനതല കബഡി മത്സരങ്ങൾ തുടങ്ങി

Uncategorized

പയ്യാവൂർ:ഐ.സി.എസ് . ഇ സംസ്ഥാന തല കബഡി മത്സരങ്ങൾ സെൻ്റ് ആൻസ് സ്കൂൾ മൈതാനിയിൽ തുടങ്ങി .മത്സരങ്ങൾ കണ്ണൂർ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ കെ.ആർ നിഖിൽ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സിസ്റ്റർ കൊച്ചുറാണി അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ രജനി സുന്ദരൻ,സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജിൽസി , ആൻ മരിയ ജോംസൺ എന്നിവർ പ്രസംഗിച്ചു.മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അണ്ടർ 14 വിഭാഗം പെൺകുട്ടികളിൽ സെൻ്റ് ആൻസ് സ്ക്കൂൾ പയ്യാവൂർ ഒന്നാംസ്ഥാനവും ,അൽഫോൺസ ഭരണങ്ങാനം രണ്ടാം സ്ഥാനവും .അണ്ടർ 14 വിഭാഗം ആൺകുട്ടികളിൽ സെൻ്റ് മേരീസ് കോഴിക്കോട് ഒന്നാം സ്ഥാനവും ,സെൻ്റ് ആൻസ് പയ്യാവൂർ രണ്ടാം സ്ഥാനവും ,അണ്ടർ 17 വിഭാഗം പെൺകുട്ടികളിൽ മാർ :മാക്കീൽ കൈപ്പുഴ സ്കൂൾ ഒന്നാം സ്ഥാനവും ,സെൻ്റ് ആൻസ് സ്കൂൾ പയ്യാവൂർ രണ്ടാം സ്ഥനവും നേടി . കബഡി മത്സരങ്ങൾ ചൊവ്വാഴ്ച അവസാനിക്കും

Leave a Reply

Your email address will not be published. Required fields are marked *