ആലപ്പുഴ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവമ്ബാടിയിലാണ് സംഭവം. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊന്നപ്പൻ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.സൗത്ത് പോലീസ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ബെല്‍ അടിച്ചിട്ടും ദമ്ബതികള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികളാണ് പിൻവാതില്‍ തുറന്ന് പരിശോധന നടത്തിയത്.
വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലിസിയുടെ തലയ്ക്കായിരുന്നു മുറിവ്. കൈ ഞരമ്ബും കാല്‍ ഞരമ്ബും മുറിച്ച നിലയിലായിരുന്നു പൊന്നപ്പനെ കണ്ടെത്തിയത്.