പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ ഭർത്താവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷി(39)മാണ് മരിച്ചത്. രാത്രി 12.30നാണ് സംഭവം.ഹാഷിമും ഭാര്യയും തമ്മിൽ നേരത്തെ തന്നെ വഴക്കായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഭാര്യാവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു.
ഇതിനു പിന്നാലെ യുവാവ് കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ദഹം പത്തനംതിട്ട ജനറൽ പത്രിയിൽ.
പത്തനംതിട്ടയിൽ ഭാര്യവീടിന് മുന്നിൽ യുവാവ് പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി
