ഈരാറ്റുപേട്ട: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍.പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേല്‍ വീട്ടില്‍ എം.വി. മണി (60) ആണ് അറസ്റ്റിലായത്.
സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയിലും കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.