ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് ഭർത്താവ് അസ്കറിനെ അറസ്റ്റ് ചെയ്തത്. ബേഡകം പൊലീസാണ് അസ്കറിനെ അറസ്റ്റ് ചെയ്തത്. ഡിസംബർ അഞ്ചിനാണ് പളളിക്കര സ്വദേശി മുർസീനയെ ഭർത്താവിൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ലായിരുന്ന് അസ്കറുമായുള്ള മുർസീനയുടെ വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട്.
ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
