സൗദിഅറേബ്യയില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തില്‍ മൂന്നു മരണം

Global Local News

സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തബൂക്ക് പ്രവിശ്യയിലെ ഹഖ്ല്‍ ഗവര്‍ണറേറ്റിലാണ് സംഭവം.നാലുപേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി സിവില്‍ ഡിഫൻസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് സിവില്‍ ഡിഫൻസ് വ്യക്തമാക്കി.കഴിഞ്ഞ ജൂലായില്‍ കിഴക്കൻ സൗദിയിലെ അല്‍ അഹ്സ ഗവര്‍ണറേറ്റില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *