വൈക്കം: ഹിന്ദു ഐക്യവേദി വൈക്കം നഗരസഭ സമിതിയുടെ നേതൃത്വത്തിൽ പഠനകളരി നടത്തി. വിവേകാനന്ദ വിദ്യാമന്ദിറിൽ താലൂക്ക് പ്രസിഡണ്ട് എസ് അപ്പുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സമിതി അംഗം പ്രൊഫസർ ടി ഹരിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ആർ. സോമശേഖരൻ ക്ലാസ് നയിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാമ്പാക്ക്, സമിതി അംഗം ശിവാനന്ദപ്രഭു, മുനിസിപ്പാലിറ്റി വർക്കിംഗ് പ്രസിഡണ്ട് എസ് സനീഷ്, റോണി ടിവി പുരം എന്നിവർ പ്രസംഗിച്ചു.
ഹിന്ദു ഐക്യവേദി പഠന കളരി
