ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിൽ പ്രതികരിച്ച് ഗൗതം അദാനി. ‘സത്യം വിജയിച്ചു’ എന്നാണ് അദാനി പ്രതികരിച്ചത്. സത്യമേവ ജയതേ, സുപ്രീം കോടതി വിധി അത് തെളിയിച്ചു. തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ തുടരുമെന്നും അദാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.