ഇടുക്കി: ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേർത്തു.
ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.