പൂപ്പാറയിൽ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം

Breaking Kerala

ഇടുക്കി: പൂപ്പാറയിൽ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങൾ സഹിതം ഒഴിപ്പിക്കണമെമെന്നാണ് ഉത്തരവ്.ആറാഴ്ച‌യ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. 2022ൽ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.ബിജു കുമാരൻ, തഷ്കന്റ് നാഗയ്യ എന്നിവരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തങ്ങൾ മാത്രമല്ല കയ്യേറിയിട്ടുള്ളതെന്നും നിരവധിയായ കയ്യേറ്റങ്ങൾ ഉണ്ടെന്നും ഈ രണ്ടു കക്ഷികൾ ഹൈക്കോടതിയിൽ പറയുന്നു.തുടർന്ന് ജില്ലാ കളക്ടറോടും റവന്യൂ വിഭാഗത്തിനോടും അന്വേഷണം നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിലാണ് പന്നിയാർ പുഴയ്ക്ക് സമീപം കയ്യേറി കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടത്തിയത്.അന്വേഷണ റിപ്പോർട്ട് അമിക്കസറി മുഖാന്തരം കളക്ടർ ഹൈക്കോടതിയ്ക്ക് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം 17ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാൽ ആക്ഷൻ കൗൺസിൽ വലിയ പ്രതിഷേധത്തിലാണ്.
ആദ്യഘട്ടത്തിൽ കോടതി തങ്ങളെ കേട്ടില്ലെന്നും ഇന് കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിനെതിരെ ൽ നൽകുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *