താനൂര്‍ ലഹരിമരുന്ന് കേസ്; മൂന്ന് പേര്‍ക്ക് കൂടി ജാമ്യം

Breaking Kerala

കൊച്ചി: താനൂര്‍ ലഹരി മരുന്ന് കേസില്‍ മൂന്ന് പേർക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. കസ്റ്റഡിയിൽ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവര്‍ക്കാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി മന്‍സൂര്‍, മൂന്നാം പ്രതി ആബിദ്, അഞ്ചാം പ്രതി മുഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നാലാം പ്രതി ജാബിറിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു.

മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ ഇത് മാറ്റുന്നതിനായി അഭിഭാഷകന് കോടതി സമയം അനുവദിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. കസ്റ്റഡിയില്‍ എടുത്ത നാല് പേരും കോഴിക്കോട് കസബ സബ് ജയിലില്‍ ആയിരുന്നു. ലഹരി നിരോധന നിയമപ്രകാരം ആണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *