ഹൈബി ഈഡന് പിറന്നാൾ സമ്മാനമായി സംഗീതോപഹാരമൊരുക്കി ഭാര്യയും മകളും

Breaking Kerala

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിലെ തിരക്കിനിടയിൽ ഹൈബി ഈഡന് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനമൊരുക്കി ഭാര്യ അന്ന ഈഡനും മകൾ ക്ലാരയും. ക്ലാരയും അന്നയും ചേർന്നൊരുക്കിയ വീഡിയോ ആൽബമാണ് ഹൈബിക്ക് ഇത്തവണ പിറന്നാൾ സമ്മാനമായി ഒരുക്കിയത്. “ഹൈബി ഈഡന് ക്ലാരയും അന്നയും ചേർന്നൊരുക്കിയ പിറന്നാൾ സമ്മാനം” എന്ന ടൈറ്റിലോടെയാണ് ഗാനോപഹാരം തുടങ്ങുന്നത്. ഒരേ പാതയിൽ, ഒരേ യാത്രയിൽ എനിക്കുള്ളൊരാൾ, നമുക്കുള്ളൊരാൾ… എന്ന വരികളോടെയാണ് ഗാനോപഹാരം ആരംഭിക്കുന്നത്. ക്ലാരയും അന്നയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹൈബിയും മകൾ ക്ലാരയുമൊത്തുള്ള നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നു.

വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം നൽകണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ഗാനോപഹാരമെന്ന ആശയം വന്നതെന്ന് അന്ന ഈഡൻ പറയുന്നു. കൊച്ചിയോടൊപ്പമെന്നും യാത്ര ചെയ്യുന്ന ഹൈബിയുടെ പിറന്നാളും കൊച്ചിയുമായി ബന്ധപ്പെടുത്തിയാകണം എന്ന ആഗ്രഹത്തിലാണ് വീഡിയോ കൊച്ചിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതെന്നും . തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാൽ ഇത്തരമൊരു സംഗീതോപഹാരമാകും ഉചിതമെന്ന് കരുതിയതെന്നും അന്ന പറഞ്ഞു. വീഡിയോ ആൽബം ഹൈബി ഈഡൻ സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചു.
ഹൈബിയുടെ കുറിപ്പ് ഇങ്ങനെ : ക്ലാരയുടെയും അന്നയുടെയും ഒരു പിറന്നാൾ സംഗീത സമ്മാനം. അവരുടെ ഹൃദയത്തിൽ നിന്ന് എന്റെതിലേക്കും നിങ്ങളിലേക്കും. ഒരു പൊതുപ്രവർത്തകനും ഒരിക്കലും തന്റെ കുടുംബത്തിന് പൂർണ്ണമായും ലഭ്യമാകില്ല. വീട് കൈകാര്യം ചെയ്യുന്നതിലുള്ള അന്നയുടെ ശക്തിയിലും ചിലപ്പോഴൊക്കെ എറണാകുളത്തിന് അവളുടെ അപ്പയിൽ തന്നേക്കാൾ വലിയ അവകാശമുണ്ടെന്ന് മനസ്സിലാക്കാനുള്ള ക്ലാരയുടെ കഴിവിലും ആത്മവിശ്വാസത്തോടെ ഞാൻ എപ്പോഴും സ്വതന്ത്രമായി നിങ്ങൾക്കിടയിൽ ഇറങ്ങി. അതിനാൽ, ഈ സമ്മാനം വളരെ സവിശേഷമായിരുന്നു!
നന്ദി, എന്റെ പ്രിയപ്പെട്ടവരേ…

https://fb.watch/rxWKbb2Mc9/

https://fb.watch/rxWPE55FlS/

Leave a Reply

Your email address will not be published. Required fields are marked *