കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണങ്ങൾ നിരത്തി മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്.ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വ്യാഴാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്.
കേൾക്കേണ്ടവരെ കേൾക്കാതെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് എന്നതാണ് ഫെഫ്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്.
ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം. ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി.-ബി ഉണ്ണികൃഷ്ണൻ ചോദിച്ചു